പാര്‍സലായി എത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികള്‍ അറ്റ സംഭവം കൊലപാതക ശ്രമം

ഹെയര്‍ ഡ്രയറിനകത്ത് സ്ഫോടക വസ്തു വെച്ച് പാര്‍സല്‍ അയച്ച ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസര്‍ സിദ്ധപ്പയെ പൊലീസ് അറസ്റ്റു ചെയ്തു.

 

അയല്‍വാസിയായ ശശികലയുടെ പേരില്‍ വന്ന പാഴ്സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം.

പാര്‍സലായി എത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികള്‍ അറ്റ സംഭവം കൊലപാതക ശ്രമമെന്ന് കണ്ടെത്തി പൊലീസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് , ഇല്‍ക്കല്‍ സ്വദേശിനി ബസവരാജേശ്വരിയുടെ കൈവിരലുകളായിരുന്നു അറ്റു പോയത്. അയല്‍വാസിയായ ശശികലയുടെ പേരില്‍ വന്ന പാഴ്സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. ഹെയര്‍ ഡ്രയറിനകത്ത് സ്ഫോടക വസ്തു വെച്ച് പാര്‍സല്‍ അയച്ച ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസര്‍ സിദ്ധപ്പയെ പൊലീസ് അറസ്റ്റു ചെയ്തു.


അപകടത്തിനിരയായ ബസവരാജേശ്വരിയുമായി അറസ്റ്റിലായ സിദ്ധപ്പ അടുപ്പത്തിലായിരുന്നു . ഈ ബന്ധത്തെ ബസവരാജേശ്വരിയുടെ അയല്‍വാസി ശശികല എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് ശശികലയെ വകവരുത്താന്‍ സിദ്ധപ്പ ക്വാറികളില്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ സംഘടിപ്പിക്കുകയും ഹെയര്‍ ഡ്രയറില്‍ ഘടിപ്പിച്ചു ശശികലയുടെ വിലാസത്തില്‍ പാര്‍സല്‍ അയക്കുകയും ചെയ്തത്. എന്നാല്‍ ശശികലയക്ക് പകരം ബസവ രാജേശ്വരി ഇതു കൈപ്പറ്റുകയും ഉപയോഗിച്ച് നോക്കിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.