ബിഹാറില്‍ പരീക്ഷാ ചോദ്യപേപ്പറുകളുടെ കെട്ടുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ള വീഡിയോ ; മഴയാണ് പ്രശ്‌നമെന്നും വീഴ്ചയില്ലെന്നും വിദ്യാഭ്യാസ വകുപ്പ്

ഒരു കെട്ടിട സമുച്ചയത്തിന് സമീപം വെള്ളക്കെട്ടില്‍ പരീക്ഷാ പേപ്പറുകളുടെ വലിയ കെട്ടുകള്‍ കിടക്കുന്നതായും ചിലര്‍ ഇവ വെള്ളത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായും കാണാം.

 

പെട്ടെന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.

പരീക്ഷാ ചോദ്യപേപ്പറുകളുടെ കെട്ടുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ വിശദീകരണവുമായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിദ്യാലയങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.


ഒരു കെട്ടിട സമുച്ചയത്തിന് സമീപം വെള്ളക്കെട്ടില്‍ പരീക്ഷാ പേപ്പറുകളുടെ വലിയ കെട്ടുകള്‍ കിടക്കുന്നതായും ചിലര്‍ ഇവ വെള്ളത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതായും കാണാം. ബക്‌സര്‍ ജില്ലയിലെ സ്‌കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ത്രൈമാസ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ഇവയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. വിവിധ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വീഡിയോയും പുറത്തുവന്നത്. ഇത് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് വിമര്‍ശനം.

വീഡിയോയില്‍ കാണുന്നത് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യാനായി എത്തിച്ച ചോദ്യപേപ്പറുകളും ഉത്തരമെഴുതാനുള്ള പേപ്പറുകളും തന്നെയാണെന്ന് വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചു. എങ്കിലും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയാണ് ഇതിന് പിന്നിലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴ കാരണം വിതരണ കേന്ദ്രത്തില്‍ വെള്ളം ഉയര്‍ന്നതാണെന്നും എന്നാല്‍ പരീക്ഷാ സാമഗ്രികള്‍ അടങ്ങിയ സീല്‍ ചെയ്ത പാക്കറ്റുകള്‍ക്കൊന്നും തന്നെ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.