പരുക്കേറ്റവര്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ ഹോട്ടലില്‍ വിജയാഹ്ലാദ പാര്‍ട്ടി ; സിജെപിക്ക് വിമര്‍ശനം

ജന്തര്‍ മന്തര്‍ സമരത്തില്‍ സ്ഥിരമായി ഭക്ഷണമെത്തിച്ചിരുന്ന മുഹമ്മദ് ജുനൈദിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതിരുന്നതിനെതിരേയും വിമര്‍ശനമുയര്‍ന്നു.

 

പാര്‍ട്ടി നടത്തിയാണോ നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരം വിജയിച്ചതിന് പിന്നാലെ ഒരു ഹോട്ടലില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി വോളന്റിയര്‍മാര്‍ക്കായി നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയും ഡല്‍ഹി സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ ആശുപത്രിയില്‍ തുടരുകയും ചെയ്യുമ്പോള്‍ ഈ ആഹ്ലാദ പ്രകടനം അനുചിതമാണെന്നാണ് വിമര്‍ശനം. സിജെപി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ ,വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.


പാര്‍ട്ടി നടത്തിയാണോ നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചോദിച്ചു. ജന്തര്‍ മന്തര്‍ സമരത്തില്‍ സ്ഥിരമായി ഭക്ഷണമെത്തിച്ചിരുന്ന മുഹമ്മദ് ജുനൈദിനെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതിരുന്നതിനെതിരേയും വിമര്‍ശനമുയര്‍ന്നു.