മോഷണം നടത്തിയെന്നാരോപിച്ച്‌ ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറില്‍ പൂട്ടിയിട്ടു

ഉത്തർപ്രദേശിലെ ഹാപൂരില്‍ മോഷണം നടത്തിയെന്നാരോപിച്ച്‌ ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറില്‍ പൂട്ടിയിട്ടു.സംഭവത്തില്‍ കാർ വർക്ക്ഷോപ്പ് ഉടമ മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തു.

 

കുട്ടി വർക്ക്ഷോപ്പില്‍ നിന്നു മോഷണം നടത്തിയെന്ന് സംശയിച്ചാണ് ഫ്രീസറിനുള്ളില്‍ പൂട്ടിയിട്ടത്

ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരില്‍ മോഷണം നടത്തിയെന്നാരോപിച്ച്‌ ഏഴ് വയസുകാരനെ അഞ്ച് മണിക്കൂർ ഡീപ് ഫ്രീസറില്‍ പൂട്ടിയിട്ടു.സംഭവത്തില്‍ കാർ വർക്ക്ഷോപ്പ് ഉടമ മുഹമ്മദ് ആസാദിനെ അറസ്റ്റ് ചെയ്തു.

കുട്ടി വർക്ക്ഷോപ്പില്‍ നിന്നു മോഷണം നടത്തിയെന്ന് സംശയിച്ചാണ് ഫ്രീസറിനുള്ളില്‍ പൂട്ടിയിട്ടത്. പിന്നീട് സമീപവാസികള്‍ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയപ്പോള്‍ ഭയന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.

സംഭവത്തില്‍ സ്വമേധയ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അയച്ചു.