റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കയറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം, യാത്രക്കാരനെ ചവിട്ടി കൊന്നു
ഡല്‍ഹി ഷഹ്ദര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കയറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ സഹയാത്രികർ മർദ്ദിച്ചുകൊന്നു.ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ പങ്കജ് ധാമയാണ് കൊല്ലപ്പെട്ടത്
പങ്കജിനെ ഒരുസംഘം ആളുകള്‍ വളഞ്ഞിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് കോണ്‍സ്റ്റബിള്‍ അക്രമികളെ തള്ളിമാറ്റി പങ്കജിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മർദനമേറ്റ അദ്ദേഹം പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീഴുകയായിരുന്നു
ഡൽഹി : ഡല്‍ഹി ഷഹ്ദര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കയറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരനെ സഹയാത്രികർ മർദ്ദിച്ചുകൊന്നു.ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ പങ്കജ് ധാമയാണ് കൊല്ലപ്പെട്ടത്. ഷഹ്ദര റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമില്‍ 'യോഗ എക്സ്പ്രസ്' ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
പങ്കജിനെ ഒരുസംഘം ആളുകള്‍ വളഞ്ഞിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് കോണ്‍സ്റ്റബിള്‍ അക്രമികളെ തള്ളിമാറ്റി പങ്കജിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മർദനമേറ്റ അദ്ദേഹം പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഗുരു തേജ് ബഹാദൂർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
പങ്കജ് പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണതോടെ അക്രമികള്‍ തങ്ങളുടെ ലഗേജുകളുമെടുത്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105 പ്രകാരം മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഡല്‍ഹി റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.