അയോധ്യയില്‍ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തും

 

ഇതിനായി നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം ചുരുക്കും

 

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംഭാവന എണ്ണാനാണ് തീരുമാനം.

അയോധ്യയില്‍ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഐഐടി വിദഗ്ധരും രണ്ട് ബാങ്കുകളും നല്‍കിയ നിര്‍ദ്ദേശം ട്രസ്റ്റ് യോഗം ചര്‍ച്ച ചെയ്തു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംഭാവന എണ്ണാനാണ് തീരുമാനം. ഇതിനായി നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം ചുരുക്കും. 

അയോധ്യ രാമക്ഷേത്രത്തില്‍ നടന്ന സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് ട്രസ്റ്റിന്റെ തീരുമാനം.