പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. പ്രീത് വിഹാർ എന്ന ഫ്ലാറ്റിലാണ് തർക്കമുണ്ടായതും വെടിവെപ്പുണ്ടായതും.

 

ഒരു കാർ മാത്രമാണ് അവിടെ പാർക്ക് ചെയ്യാൻ കഴിയുകയെന്നും ഗൗരവ് ശർമയുടെ ബിഎംഡബ്ല്യു കാർ അവിടെ പാർക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.

ഡല്‍ഹി: ഡല്‍ഹിയില്‍ പാർക്കിങ് സ്പേസിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു. പ്രീത് വിഹാർ എന്ന ഫ്ലാറ്റിലാണ് തർക്കമുണ്ടായതും വെടിവെപ്പുണ്ടായതും.

നോയിഡയില്‍ നിന്നുമെത്തിയ പങ്കജ് നെയ്യാർ എന്ന 34 കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ഫ്ലാറ്റിലെ താമസക്കാരനാണ്.ഫ്ലാറ്റിലെ അന്തേവാസിയായ ഗൗരവ് ശർമയെന്നയാള്‍ തൻ്റെ ഫോർച്ച്‌യൂണർ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നാരോപിച്ചായിരുന്നു സഹോദരങ്ങളെ ആക്രമിച്ചത്.

ഒരു കാർ മാത്രമാണ് അവിടെ പാർക്ക് ചെയ്യാൻ കഴിയുകയെന്നും ഗൗരവ് ശർമയുടെ ബിഎംഡബ്ല്യു കാർ അവിടെ പാർക്ക് ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യഘട്ടത്തില്‍ തർക്കമുണ്ടാകുകയും പുന്നീട് വെടിയുതിർക്കുകയുമായിരുന്നു. ‌ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇയാള്‍ ഒളിവിലാണ്. പംങ്കജ് ശർമ്മയ്ക്ക് നെഞ്ചിലാണ് വെടിയേറ്റത്.