'പ്രധാനമന്ത്രി പദം ത്യജിച്ച് സൂപ്പര്‍ പ്രധാനമന്ത്രിയായ വല്ലാത്തൊരു ത്യാഗം'; സോണിയയെ പരിഹസിച്ച് ബിജെപി

പുസ്തകത്തെ കുറിച്ചും സോണിയ പ്രധാനമന്ത്രി പദം നിരസിച്ചതിനെ കുറിച്ചുമുള്ള ചോദ്യത്തിന് 'പ്രധാനമന്ത്രി പദം നിരസിച്ച് സൂപ്പര്‍ പ്രധാനമന്ത്രിയായത് മഹത്തരമായ ഒരു ത്യാഗമായിരുന്നു'  എന്നായിരുന്നു ത്രിവേദിയുടെ പരാമര്‍ശം.

പ്രധാനമന്ത്രിയാകാന്‍ ലഭിച്ച അവസരം നിരസിച്ച സോണിയ 'സൂപ്പര്‍ പ്രധാനമന്ത്രി'യായി മാറുകയായിരുന്നു എന്നായിരുന്നു ബിജെപി എംപി സുധാന്‍ഷു ത്രിവേദി പറഞ്ഞത്.

ഒന്നാം യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രി പദം നിരസിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. 

പ്രധാനമന്ത്രിയാകാന്‍ ലഭിച്ച അവസരം നിരസിച്ച സോണിയ 'സൂപ്പര്‍ പ്രധാനമന്ത്രി'യായി മാറുകയായിരുന്നു എന്നായിരുന്നു ബിജെപി എംപി സുധാന്‍ഷു ത്രിവേദി പറഞ്ഞത്. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി വക്താവ്. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകത്തിലെ പരാമര്‍ശത്തെയാണ് പരിഹസിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.