വീട്ടുവാതില്‍ക്കല്‍ ഉറങ്ങി കിടന്ന കര്‍ഷകനെ വെടിവെച്ച് കൊന്നു
ബീഹാറിലെ സഹർസയില്‍ വീട്ടുവാതില്‍ക്കല്‍ ഉറങ്ങുകയായിരുന്ന വെടിവെച്ച് കൊന്നു. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ കർഷകനെ കൊലപ്പെടുത്തുകയായിരുന്നു.
Updated: Dec 13, 2025, 15:17 IST
വീട്ടുമുറ്റത്ത് വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോള്‍ തലയ്ക്കും നെഞ്ചിനും വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ഉമേഷിനെ കണ്ടെത്തുകയായിരുന്നു.
ബീഹാറിലെ സഹർസയില്‍ വീട്ടുവാതില്‍ക്കല്‍ ഉറങ്ങുകയായിരുന്ന വെടിവെച്ച് കൊന്നു. ബൈക്കിലെത്തിയ അജ്ഞാതരായ അക്രമികള്‍ കർഷകനെ കൊലപ്പെടുത്തുകയായിരുന്നു.സോണ്‍വർഷാ രാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മൻഖ ഗ്രാമത്തിലെ ഉമേഷ് മിസ്ത്രിയാണ് (55) കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി 8:30 ഓടെ ഭക്ഷണം കഴിച്ച് വീട്ടുവാതില്‍ക്കല്‍ കിടന്നുറങ്ങുകയായിരുന്നു ഉമേഷ്, വീട്ടുമുറ്റത്ത് വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോള്‍ തലയ്ക്കും നെഞ്ചിനും വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ഉമേഷിനെ കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ്, കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സദർ ആശുപത്രിയിലേക്ക് അയച്ചു.