ദമ്പതികളെ രണ്ടിടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയെയും ഭർത്താവിനെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്‍റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്.

 

കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്‍റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്

ലഖ്നൌ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയെയും ഭർത്താവിനെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്‍റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്.

തിങ്കളാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു.ദമ്പതികൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മുനിരാജ് ചൊവ്വാഴ്ച വൈകുന്നേരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ശേഖരിക്കുകയും തുടരന്വേഷണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.