വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ 36 കാരന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

 

രാത്രിയില്‍ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയില്‍ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്.

 

കര്‍ഷകനായ സന്നനിഗപ്പയെയാണ് (65) മകന്‍ നിംഗരാജ കൊലപ്പെടുത്തിയത്.

കര്‍ണാടകത്തിലെ ചിത്രദുര്‍ഗ ജില്ലയില്‍ വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ 36 വയസ്സുകാരന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. കര്‍ഷകനായ സന്നനിഗപ്പയെയാണ് (65) മകന്‍ നിംഗരാജ കൊലപ്പെടുത്തിയത്.

രാത്രിയില്‍ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയില്‍ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല.
നിംഗരാജ തൊഴില്‍രഹിതനാണ്. ജോലി ഒന്നും ചെയ്യാതെ അലസമായി ജീവിക്കുന്ന മകനെ കര്‍ഷകനായ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ അതേസമയം പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമിന്‍പുള്ള ദിവസങ്ങളിലും ഈ വിഷയത്തെ ചൊല്ലി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു.
കൊലപാതകവിവരം പോലീസിനെ അറിയിച്ചത് നിംഗരാജയുടെ മൂത്തസഹോദരനാണ്. ഇയാളുടെ പരാതിയില്‍ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്തു.