ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം.സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്

 

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഹൈദരാബാദിലെ ഒരു സ്വകാര്യ സ്പോർട്സ് അക്കാദമിയിലാണ് സംഭവം നടന്നത്.

ഹൈദരാബാദ്: ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം.സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഹൈദരാബാദിലെ ഒരു സ്വകാര്യ സ്പോർട്സ് അക്കാദമിയിലാണ് സംഭവം നടന്നത്.

മത്സരത്തിനിടെ ഷട്ടില്‍ കോക്ക് എടുക്കാന്‍ കുനിഞ്ഞ് നിമിഷങ്ങള്‍ക്കകം രാകേഷ് കോര്‍ട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹതാരങ്ങള്‍ ഉടന്‍ തന്നെ ഓടിയെത്തുന്നതും കൂട്ടത്തില്‍ ഒരാള്‍ സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല