ഭർതൃവീടിന് മുന്നില്‍ നീതിക്കായി പ്രതിഷേധിച്ച 23 വയസുകാരിയെ ഭർതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തി
ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഭർതൃവീടിന് മുന്നില്‍ നീതിക്കായി പ്രതിഷേധിച്ച 23 വയസുകാരിയെ ഭർതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തി.ഖരിദ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂജ സ്വൈൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നാല് മാസം ഗർഭിണിയായ പൂജയെ മൂന്ന് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് പ്രതി ആക്രമിച്ചത്.
പൂജ സ്വൈൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നാല് മാസം ഗർഭിണിയായ പൂജയെ മൂന്ന് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് പ്രതി ആക്രമിച്ചത്.
ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഭർതൃവീടിന് മുന്നില്‍ നീതിക്കായി പ്രതിഷേധിച്ച 23 വയസുകാരിയെ ഭർതൃസഹോദരൻ വെട്ടിക്കൊലപ്പെടുത്തി.ഖരിദ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൂജ സ്വൈൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നാല് മാസം ഗർഭിണിയായ പൂജയെ മൂന്ന് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് പ്രതി ആക്രമിച്ചത്.
മൂന്ന് വർഷം മുമ്പാണ് പൂജയും ചിന്തു ഗൗഡയും പ്രണയിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ചിന്തു പൂജയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഗുജറാത്തിലേക്ക് കൊണ്ടുപോകാം എന്ന് വിശ്വസിപ്പിച്ച് ബെർഹാംപൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ശേഷം ചിന്തു പൂജയെയും മകളെയും അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഭർത്താവ് ഉപേക്ഷിച്ചതോടെ നീതി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി പൂജ ഭർതൃവീടിന് മുന്നില്‍ ധർണ്ണ ഇരിക്കുകയായിരുന്നു. പൂജ സമരം തുടങ്ങിയതോടെ ഭർതൃവീട്ടുകാർ വീട് പൂട്ടി സ്ഥലം വിട്ടു. ഈ സമയത്താണ് ചിന്തുവിന്റെ സഹോദരൻ ലിതു ഗൗഡ മാരകായുധങ്ങളുമായി എത്തി പൂജയെ ആക്രമിച്ചത്. വെട്ടേറ്റ പൂജ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ ഹിഞ്ചിലി പോലീസ് സ്ഥലത്തെത്തി പ്രതി ലിതു ഗൗഡയെ കസ്റ്റഡിയിലെടുത്തു. പൂജയുടെ മൂന്ന് വയസ്സുള്ള മകളെ പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.