ജീന്‍സ് ധരിക്കുന്നത് എതിര്‍ത്ത പിതാവിന് നേരെ വെടിയുതിര്‍ത്ത് 21 കാരിയായ യുവതി ; റിമാന്‍ഡില്‍
റസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്‌ട്രേലിയയില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ പിതാവ് എതിര്‍ത്തതിനെ തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ജീന്‍സ് ധരിക്കുന്നത് എതിര്‍ത്ത പിതാവിന് നേരെ വെടിയുതിര്‍ത്ത് യുവതി. പഞ്ചാബിലെ ഖല്‍ചിയാനിലാണ് സംഭവം. 21കാരിയായ സ്‌നേഹ്ദീപ് കൗര്‍ ആണ് പിതാവ് പര്‍മിന്ദര്‍ സിങ്ങിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ ഇയാളെ ഗുരു നാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി അമൃത്സര്‍ റൂറല്‍ എസ്എസ്പി സുഹൈല്‍ ഖാസിം മിര്‍ അറിയിച്ചു. വെടിയേറ്റ പര്‍മിന്ദര്‍ സിങ്ങിന്റെ നില തൃപ്തികരമാണ്.
മെയ് 14ന് രാവിലെ ആണ് സംഭവം.
പ്രകോപിതയായ യുവതി പിതാവിന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിതാവിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തില്‍ ലൈസന്‍സുണ്ടായിരുന്ന റിവോള്‍വര്‍ തോക്ക് പൊലീസ് പിടിച്ചെടുത്തു. നാല് വെടിയുണ്ടകളും പൊലീസ് പ്രതിയില്‍നിന്ന് പിടിച്ചെടുത്തു. പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്‌ട്രേലിയയില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ പിതാവ് എതിര്‍ത്തതിനെ തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ കുടുംബം ഇത് തള്ളി. അറസ്റ്റ് ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.