ജാതി വിവേചനത്തെത്തുടര്ന്ന് ആശുപത്രി അധികൃതര് പ്രവേശനം നിഷേധിച്ചതോടെ 20 കാരിയായ ദളിത് യുവതി റോഡരികില് പ്രസവിച്ചു ; പ്രതിഷേധമുയര്ന്നതോടെ  ഡോക്ടറെ പിരിച്ചുവിട്ടു

പൊലീസ് ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കി.

 

ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സും പ്രസവചികിത്സ നല്കാന് വിസമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു.

ഉത്തര്പ്രദേശിലെ ഭദോഹിയില് ജാതി വിവേചനത്തെത്തുടര്ന്ന് ആശുപത്രി അധികൃതര് പ്രവേശനം നിഷേധിച്ചതിനെ തുടര്ന്ന് 20 കാരിയായ ദളിത് യുവതി റോഡരികില് പ്രസവിച്ചു. ഭദോഹിയിലെ മഹാരാജ ചേത് സിങ് ഗവണ്മെന്റ് ആശുപത്രിക്ക് പുറത്താണ് സംഭവം നടന്നത്. ദളിത് വിഭാഗമായ മുസഹര് സമുദായത്തില്‌പ്പെട്ടതായതിനാല് ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സും പ്രസവചികിത്സ നല്കാന് വിസമ്മതിച്ചെന്ന് കുടുംബം ആരോപിച്ചു.

കടുത്ത പ്രസവവേദനയോടെ ആശുപത്രിയില് എത്തിയ യുവതിയെ 'മുസഹര് സമുദായക്കാരിയാണ്, പ്രസവമെടുക്കില്ല' എന്ന് പറഞ്ഞ് ജീവനക്കാര് അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു എന്നാണ് ആരോപണം. തുടര്ന്ന് ആശുപത്രിക്ക് വെളിയിലെ റോഡരികില് വെച്ച് യുവതി കുഞ്ഞിന് ജന്മം നല്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെയാണ് അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചത്. സംഭവം വന് പ്രതിഷേധത്തിന് കാരണമായി. തുടര്ന്ന് പൊലീസ് ഇടപെട്ട് അമ്മയെയും കുഞ്ഞിനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി ചികിത്സ ഉറപ്പാക്കി.

എങ്കിലും ഇത് വലിയ വിവാദമായി മാറിയതോടെ ആശുപത്രിയില് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ സര്വീസില് നിന്ന് പിരിച്ചുവിട്ടു. ഉത്തരവാദികളായ ജീവനക്കാര്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംഭവത്തില് വിശദമായ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു