17 കാരിയായ ഗര്‍ഭിണിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് കാമുകന്‍ ; കീഴടങ്ങാന്‍ പൊലീസിനായി കാത്തുനിന്നു

 

രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി സുമന്‍ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു.

 

പെണ്‍കുട്ടി ഒരാഴ്ചയായി പ്രതി സുമന്‍ യാദവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു


ഝാര്‍ഖണ്ഡിലെ ഗുമ്ല ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത തന്റെ ഗര്‍ഭിണിയായ കാമുകിയെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. റായ്ദിഹ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുരാന റായ്ദിഹ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 17 കാരിയായ അന്‍ഷിക തിര്‍ക്കി അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.

ഛത്തീസ്ഗഢിലെ ധരംജയ്ഗഢിലെ ശാന്തിനഗര്‍ സ്വദേശിയായ പെണ്‍കുട്ടി ഒരാഴ്ചയായി പ്രതി സുമന്‍ യാദവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി സുമന്‍ കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചു.
പ്രതി പൊലീസ് വരും വരെ വീട്ടില്‍ തന്നെ തുടര്‍ന്നു. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെക്ക് മാറ്റി.