മൊമോസിനോടുള്ള ആസക്തി മൂലം വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച് 14 കാരന്‍ ; സ്വര്‍ണം കൈക്കലാക്കിയ കച്ചവടക്കാരന്‍ മുങ്ങി

 

നിലവില്‍ സ്വര്‍ണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം നടത്തിവരികയാണ്.

 

മൊമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടക്കാരന് നല്‍കി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൊമോസിനോടുള്ള ആസക്തി മൂലം വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ച് 14 കാരന്‍. യുപിയിലാണ് സംഭവം. മൊമോസ് കഴിക്കുന്നതിനായി ഓരോ തവണയും വീട്ടുകാരറിയാതെ ആഭരണങ്ങള്‍ മോഷ്ടിച്ച് കടക്കാരന് നല്‍കി വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ആഭരണങ്ങളില്‍ പലതും നഷ്ടമായെന്ന് വീട്ടുകാര്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. നിലവില്‍ സ്വര്‍ണം കൈക്കലാക്കിയ മൊമോസ് കച്ചവടക്കാരനായി അന്വേഷണം നടത്തിവരികയാണ്.