ന്യൂഡില്‍സ് വാങ്ങാന്‍ പോയ 13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; മൂന്നു പേര്‍ അറസ്റ്റില്‍

ആളൊഴിഞ്ഞ ഈ വീട്ടില്‍ വച്ചായിരുന്നു അതിക്രമം.

 

കുട്ടി പഠിക്കുന്ന അതേ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയും മറ്റു രണ്ടുപേരും ചേര്‍ന്ന് പത്താംക്ലാസുകാരന്റെ ബന്ധുവിന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നു കൗമാരക്കാര്‍ അറസ്റ്റില്‍. പ്രതികളില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.
വേവ് സിറ്റിയിലെ വീടിന് സമീപത്തുള്ള കടയില്‍ ന്യൂഡില്‍സ് വാങ്ങാന്‍ പോയതാണ് ഏഴാം ക്ലാസുകാരി. ഉച്ച സമയത്താണ് നാടിനെ നടക്കിയ സംഭവം.

കുട്ടി പഠിക്കുന്ന അതേ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയും മറ്റു രണ്ടുപേരും ചേര്‍ന്ന് പത്താംക്ലാസുകാരന്റെ ബന്ധുവിന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ ഈ വീട്ടില്‍ വച്ചായിരുന്നു അതിക്രമം.
സംഭവത്തിന് പിന്നാലെ വീട്ടിലെത്തിയ കുട്ടിയോട് വൈകിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. പിന്നാലെ കുട്ടിയുടെ മാതാവി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.