ലഖിംപുർ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിയിൽ  ഉത്തര്‍പ്രദേശ്  സർക്കാർ 

സർക്കാറിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് ഹാജരായി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.
 
ദില്ലി: ലഖിംപൂർ ഖേരി അക്രമ കേസില്‍ ആശിശ് മിശ്രയുടെ ജാമ്യാപേക്ഷയെ  ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ എതിർത്തു.  ആശിഷ് ചെയ്തത് ഹീനമായ കുറ്റകൃത്യമാണെന്നും ജാമ്യം നൽകുന്നത് സമഹൂത്തിന് തെറ്റായ സന്ദേശം നൽകുമെന്നും യുപി സർക്കാർ വാദിച്ചു. 

സർക്കാറിന് വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് ഹാജരായി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.

ആശിഷ് മിശ്രയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി യുപി സർക്കാർ വാദത്തെ ശക്തമായി എതിർത്തു.കേസിൽ വാദം തുടരുകയാണ്.