ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി

 

മുംബൈ: ചത്ര ചൗൾ ഭൂമി കുംഭകോണകേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. കേസിൽ ഇ.ഡി സമർപ്പിച്ച ഉപ കുറ്റപത്രവും കോടതി പരിഗണിച്ചു. ആഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

സഞ്ജയ് റാവുത്തിന്‍റെ ജാമ്യ ഹരജിയിൽ കോടതി സെപ്റ്റംബർ 21ന് വാദം കേൾക്കും. മുംബൈയിലെ ഗൊരഗോവിലെ പത്ര ചൗള്‍ പുനര്‍ നിര്‍മാണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നു എന്നാരോപിച്ചാണ് ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. നേരത്തെ, രണ്ടുതവണ റാവുത്തിന്‍റെ കസ്റ്റഡി കോടതി നീട്ടിയിരുന്നു.

രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്ന റാവുത്തിന്‍റെ വാദത്തെ എതിർത്ത ഇ.ഡി, ചത്ര ചൗൾ ഭൂമി കുംഭകോണ കേസിൽ അദ്ദേഹത്തിന് പ്രധാനപങ്കുണ്ടെന്നാണ് കോടതിയിൽ പറഞ്ഞത്. റാവുത്തിന്‍റെ മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ പരിശോധന നടത്തിയ ഇ.ഡി 15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ് ചെയ്തത്.