ശബരിമല തിരുവാഭരണ കേസ്; ഇന്ന് സുപ്രീം കോടതിയില്‍

2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി രാമവര്‍മ രാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
 

ശബരിബല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതിയില്‍ പരിഗണനയ്ക്ക് എത്തും. 2020 ഫെബ്രുവരിയില്‍ പരിഗണിച്ച കേസ് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കോടതിയില്‍ എത്തുന്നത്. 

2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി രാമവര്‍മ രാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക. 
തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കേസ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. ആറ് തവണ കേസ് പരിഗണനാ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ സമയക്കുറവ് മൂലം കഴിഞ്ഞാഴ്ച്ച ബെഞ്ച് വാദം കേട്ടിരുന്നില്ല.