ഒഡീഷയിൽ അപൂർവമായ കറുത്ത കടുവ

 

ഒഡീഷയിലെ സിംലിപാൽ ദേശീയ പാർക്കിൽ അപൂർവമായ കറുത്ത കടുവ. ഐഎഫ്എസ് ഓഫീസർ പർവീൻ കസ്വാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച കടുവയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറ്റൊരു ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ വിഡിയോ പർവീൻ കസ്വാനു നൽകിയത്.

കറുത്ത നിറത്തിൽ ഓറഞ്ച് വരയാണ് കടുവയ്ക്കുള്ളത്. ജനിതക പരിവർത്തനത്തിലൂടെ മാറ്റം സംഭവിച്ച കടുവയാണ് ഇത്. അതുകൊണ്ട് തന്നെ ഇവ വളരെ വിരളമാണെന്ന് കസ്വാൻ ട്വീറ്റ് ചെയ്തു. 2007ലാണ് ഇവയെ ആദ്യമായി കണ്ടെത്തിയത്. പിന്നീട് ഇവയ്ക്ക് സംഭവിച്ചത് വിരളമായ ജനിതക പരിവർത്തനമാണ് എന്ന് മനസ്സിലാക്കി. ഇപ്പോൾ ഇത്തരത്തിലുള്ള കടുവകൾ കുറച്ചുപേരുണ്ട് എന്നും അദ്ദേഹം കുറിച്ചു.