ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ സംഭവത്തിൽ സ്വമേധയാ കേസെടുത്ത്  കർണാടക ഹൈക്കോടതി

 

ബെംഗളുരു: ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ സംഭവത്തിൽ സ്വമേധയാ കേസെടുത്ത്  കർണാടക ഹൈക്കോടതി. മാധ്യമ വാർത്തകളുടെ  അടിസ്ഥാനത്തിലാണ്  കോടതി കേസെടുത്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. 

മെട്രോ നിര്‍മ്മാണത്തിൽ  എന്ത് സുരക്ഷാ നടപടികളാണ്  സ്വീകരിച്ചിരിക്കുന്നതെന്ന്  വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോർപ്പറേഷൻ, കരാറുകാർ തുടങ്ങിയവരും കോടതി നടപടികൾ നേരിടേണ്ടി വരും.