വീഡിയോ ഗെയിമില്‍ അവതാറായി രാഷ്ട്രപിതാവ് ; വിവാദം

ഗുസ്തി വീഡിയോ ഗെയിമാണിത്. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഫൈറ്റ്‌സ്, ഗെയിമിങ് ഈസ് ആന്‍ ആര്‍ട്ട് എന്നീ  യൂട്യൂബ് ചാനലുകളിലെ വീഡിയോയിലൂടയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്.
 

വീഡിയോ ഗെയിമില്‍ രാഷ്ട്രപിതാവിനെ അവതാറാക്കിയിരിക്കുകയാണ് WWE 2K22. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയാണ് വീഡിയോ ഗെയിമിലെ അവതാറാക്കി അപമാനിച്ചിരിക്കുന്നത്.  

ഗുസ്തി വീഡിയോ ഗെയിമാണിത്. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഫൈറ്റ്‌സ്, ഗെയിമിങ് ഈസ് ആന്‍ ആര്‍ട്ട് എന്നീ  യൂട്യൂബ് ചാനലുകളിലെ വീഡിയോയിലൂടയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയില്‍ ഗാന്ധിയുടെ അവതാറുമായി പ്രശസ്ത റെസ്‌ലിങ് താരങ്ങളായ ബിഗ്‌ഷോയും വീര്‍ മഹാനുമെല്ലാം ഗുസ്തി പിടിക്കുന്നതിന്റെ  ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ വേഷത്തിന് സമാനമായ വസ്ത്രങ്ങളും മുടിയും തലയും ശരീരപ്രകൃതിയുമുള്ള അവതാറാണ് വീഡിയോ ഗെയിമില്‍ ഉള്ളത്. അവതാറിന്റെ പേരും ഗാന്ധിയെന്നാണ്. മത്സരം ആസ്വദിക്കുന്ന നിരവധി പേരാണുള്ളത്. അടുത്തത് ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള മത്സരം ആയിരിക്കണമെന്ന് പറയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. 

നിലവില്‍ സമൂഹമാധ്യമങ്ങളിലാകെ വന്‍ വിമര്‍ശനങ്ങളാണ് ഗെയിമിങ് ടീം നേരിടുന്നത്.  രാഷ്ട്രപിതാവിനെ വെച്ച് ഇത്തരം തമാശകളും വിനോദങ്ങളും എന്തിനാണെന്നും ഇതില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും പലരും ചോദിക്കുന്നുണ്ട്.ഇത്തരമൊരു സംഭവം ദുഃഖകരമാണെന്ന് പറയുന്നവരും ഉണ്ട്.