രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ല : കെ.സി വേണുഗോപാൽ

 


രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നേതാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയാണ്. ഇന്നും പ്രതിഷേധം തുടരും. രാഹുൽ ഗാന്ധി മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ല. ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകുമെന്ന് അദ്ദേഹം പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് ജ കെസി വേണുഗോപാല്‍ വ്യക്തമാക്കി. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്, ഇ ഡി ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്, ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും,ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ്. കേന്ദ്ര എജൻസികൾക്ക് അനുകൂലമായ് സംസ്ഥാനത്ത് നിലപാട് സ്വീകരിച്ചു എന്ന മുഖ്യമന്ത്രി പിണറായ് വിജയന്റെ വിമർശനം തള്ളിയായിരുന്നു പ്രതിഷേധമുഖത്ത് ഇവർ അണിനിരന്നത്. കേരളത്തിലെ സർക്കാരും കേന്ദ്രത്തിലെ സർക്കാരും സമാനമായ ജനാധിപത്യ വിരുദ്ധതയാണ് ജനങ്ങളോട് കാട്ടുന്നതെന്ന് പ്രപർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.