വിവാദ പരാമര്‍ശം ; സസ്‌പെന്‍ഷനിലായ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ കേസുമായി ഗവര്‍ണര്‍

ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ കഴിയുന്നില്ലെങ്കില്‍ കശ്മീരിലേക്ക് പോകണമെന്നായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം.
 

തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തിക്കെതിരെ തമിഴ്‌നാട് ഗവര്‍ണര്‍ അര്‍എന്‍ രവി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇന്നലെ ചെന്നൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ കഴിയുന്നില്ലെങ്കില്‍ കശ്മീരിലേക്ക് പോകണമെന്നായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ പരാമര്‍ശം.നിയമസഭയില്‍ സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ശിവാജി കൃഷ്ണമൂര്‍ത്തി ഗവര്‍ണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഗവര്‍ണര്‍ക്ക് അംബേദ്കറുടെ പേര് പറയാന്‍ സാധിക്കുന്നില്ലെങ്കില്‍ കശ്മീരിലേക്ക് പോകണമെന്നും തീവ്രവാദികളുടെ വെടിയേറ്റ് മരിക്കണമെന്നുമായിരുന്നു കൃഷ്ണമൂര്‍ത്തി പറഞ്ഞത്. ഇത് വിവാദമായതോടെ കൃഷ്ണമൂര്‍ത്തിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.