ത്രിപുരയില്‍ സിപിഎം  കോണ്‍ഗ്രസ് റാലി; പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിക്കും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായി.
 

ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംയുക്ത റാലി നടത്താന്‍ സിപിഎം  കോണ്‍ഗ്രസ് ധാരണ. പാര്‍ട്ടി പതാകകള്‍ക്ക് പകരം ദേശീയ പതാക ഉപയോഗിച്ചായിരിക്കും സംയുക്ത റാലി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാവും റാലി നടത്തുക. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പര ധാരണയോടെ മത്സരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. സീറ്റു ധാരണയ്ക്കുള്ള ഒരു റൗണ്ട് ചര്‍ച്ച പൂര്‍ത്തിയായി.

ത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാനത്തെ പ്രധാന കക്ഷിയാണ് കോണ്‍ഗ്രസ്.