സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

 

സച്ചിന്‍ പൈലറ്റ് ചതിയനാണെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബി ജെ പി സഹായത്തോടെയാണ് സച്ചിന്‍ 2020 ല്‍ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിച്ചു എന്ന് ഗെഹ്ലോട്ട്. പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശോക് ഗെഹ്ലോട്ട് പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സച്ചിന്‍ പൈലറ്റ് ചതിയനാണെന്നും പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹത്തെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു.

സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ആരോപിച്ചു. ബി ജെ പി സഹായത്തോടെയാണ് സച്ചിന്‍ 2020 ല്‍ സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നില്‍ ബിജെപിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരാണ് ഇത് നടപ്പാക്കിയതെന്നും ഗെഹ്ലോട്ട്
ആരോപിച്ചു. അന്ന് വിമതനീക്കം നടത്തിയ പൈലറ്റ് ദില്ലിയില്‍ എത്തി അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചില എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വരെ നല്‍കിയെന്നും ഗെഹ്ലോത് പറഞ്ഞു. ബിജെപിയുടെ ദില്ലി ഓഫീസില്‍ നിന്നാണ് ഈ പണമെല്ലാം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.