ദില്ലിയിൽ വായുമലിനീകരണം രൂക്ഷം

പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു.

 

വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 303 ആണ്.

ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം.വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 303 ആണ്.പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. അതേസമയം ദില്ലിയിലെ ആനന്ദ് വിഹാർ, പ്രശാന്ത് വിഹാർ എന്നിവിടങ്ങളിൽ 400 നു മുകളിലാണ് വായുഗുണ നിലവാര സൂചിക രേഖപ്പെടുത്തിയത്.

അപകടകരമായ ഈ അവസ്ഥ കാരണം പ്രദേശവാസികൾക്ക് ശ്വാസതടസം പോലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. കാറ്റിന്റെ വേഗതയിലെ കുറവും, അമിതമായ വാഹനങ്ങളുടെ ഉപയോഗവും, വിളവെടുപ്പിന് ശേഷം പാടങ്ങളിൽ തീയിടുന്നതുമാണ് വായു മലിനീകരണം വർദ്ധിപ്പിക്കുന്നത്