അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് 900 കിലോ വെള്ളി ശുദ്ധി പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ചു, 21 ലക്ഷം ചെലവായെന്ന കണക്കില്‍ അന്വേഷണം നടത്തും

ആഭരണങ്ങളും സ്വര്‍ണ്ണവും ഇതു പോലെ പരിശോധിച്ചിരുന്നോ എന്ന് എസ്‌ഐടി വിലയിരുത്തും.

 

വിവിധ രൂപങ്ങളില്‍ കാണിക്കയായി ലഭിച്ച ആയിരം കിലോയോളമുള്ള വെള്ളി പരിശോധനയ്ക്ക് അയച്ചപ്പോള്‍, അതിലെ അഴുക്കുകളും മറ്റ് അശുദ്ധികളും നീക്കം ചെയ്ത ശേഷമുള്ള അറ്റകുറ്റത്തൂക്കം 900 കിലോഗ്രാമായി കുറയുകയാണ് ചെയ്തത്.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ അടുത്തിടെയുണ്ടായ സംഭാവന തട്ടിപ്പിന് പിന്നാലെ വന്‍ തുക ചെലവിട്ട് 900 കിലോ വെള്ളി ഹൈദരബാദിലേക്ക് അയച്ചിരുന്നതായി സൂചന. വെള്ളിയുടെ ശുദ്ധി പരിശോധിക്കുന്നതിനും ഉരുക്കുന്നതിനുമായി 900 കിലോ വെള്ളി അയച്ചു എന്നാണ് രേഖകള്‍ വിശദമാക്കുന്നത്. 21 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു എന്ന് കണക്കുകള്‍ വിശദമാക്കുന്നത്. വിവിധ രൂപങ്ങളില്‍ ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച 900 കിലോഗ്രാമിലധികം വെള്ളി, ഹൈദരാബാദിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു എന്ന ട്രസ്റ്റിന്റെ വാദമാണ് ഇപ്പോള്‍ അധികൃതര്‍ പരിശോധിക്കുന്നത്.

വിവിധ രൂപങ്ങളില്‍ കാണിക്കയായി ലഭിച്ച ആയിരം കിലോയോളമുള്ള വെള്ളി പരിശോധനയ്ക്ക് അയച്ചപ്പോള്‍, അതിലെ അഴുക്കുകളും മറ്റ് അശുദ്ധികളും നീക്കം ചെയ്ത ശേഷമുള്ള അറ്റകുറ്റത്തൂക്കം 900 കിലോഗ്രാമായി കുറയുകയാണ് ചെയ്തത്. ഈ വെള്ളിയുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഏകദേശം 90 ശതമാനത്തോളം ശുദ്ധി കണ്ടെത്തുകയും ചെയ്തിരുന്നു. നിലവില്‍ ഈ ശുദ്ധിപരിശോധനയ്ക്കും ഉരുക്കുന്നതിനുമായി ഇത്രയും വലിയ തുക ചെലവഴിച്ചെന്ന വാദങ്ങളുടെ സത്യാവസ്ഥയാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ആഭരണങ്ങളും സ്വര്‍ണ്ണവും ഇതു പോലെ പരിശോധിച്ചിരുന്നോ എന്ന് എസ്‌ഐടി വിലയിരുത്തും.