മരിച്ച മകളുടെ മൃതദേഹം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ച 72 കാരൻ അറസ്റ്റിൽ
അസുഖബാധിതയായി മരിച്ച മകളുടെ മൃതദേഹം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു.മീററ്റിലെ സദർ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തെലി മൊഹല്ല നിവാസിയായ ഉദയ്ഭാനു ബിശ്വാസാണ് പിടിയിലായത്.
ദുർഗന്ധം പുറത്തറിയാതിരിക്കാൻ പെർഫ്യൂമുകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു
മീററ്റ് : അസുഖബാധിതയായി മരിച്ച മകളുടെ മൃതദേഹം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു.മീററ്റിലെ സദർ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തെലി മൊഹല്ല നിവാസിയായ ഉദയ്ഭാനു ബിശ്വാസാണ് പിടിയിലായത്.
നാല് മാസത്തോളം 35 കാരിയായ മകള്‍ പ്രിയങ്കയുടെ മൃതദേഹം ഇയാള്‍ അടച്ചിട്ട മുറിയില്‍ സൂക്ഷിച്ചു. വീട്ടില്‍ നിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.മൃതദേഹം കണ്ടെത്തുമ്പോള്‍ അസ്ഥികൂടമായിക്കഴിഞ്ഞിരുന്നു.
മരണാനന്തര ചടങ്ങുകള്‍ നടത്താതെ ഇയാള്‍ മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ദുർഗന്ധം പുറത്തറിയാതിരിക്കാൻ പെർഫ്യൂമുകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.2025 ഡിസംബർ ഒന്നിന് പ്രിയങ്ക രോഗബാധിതയായി മരിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ബംഗാള്‍ സ്വദേശിയായ ബിശ്വാസ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ഇയാളെ സർദാർ വല്ലഭായ് പട്ടേല്‍ മെഡിക്കല്‍ കോളേജില്‍ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.