ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍
ദില്ലിയില്‍ സിജെപി സമരം ശക്തമാകുന്നു, സംഘര്‍ഷത്തില്‍ 70 പേര്‍ പൊലീസ് കസ്റ്റഡിയില്‍
പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ പ്രഖ്യാപിക്കും
സമരക്കാര്‍ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു.
സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 70 പേര്‍ ദില്ലി പൊലീസിന്റെ കസ്റ്റഡിയില്‍. സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാര്‍ ഉള്‍പ്പെടെ 118 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരില്‍ സെപ്ഷ്യല്‍ കമ്മീഷണറും ഡിസിപിമാരും ഉള്‍പ്പെടും. സമരക്കാര്‍ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവര്‍ത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചര്‍ച്ച ചെയ്തു.
പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ പ്രഖ്യാപിക്കും
സമരപ്പന്തലായ ജന്തര്‍മന്ദറില്‍ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവര്‍ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാര്‍ജ്ജ് നടത്തിയും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകര്‍മ സേനയെയും വിന്യസിക്കുകയും ചെയ്തു.