മാതാപിതാക്കള്‍ കാട്ടില്‍ വച്ച്‌ വിഷം കഴിച്ചു: മരണത്തിന് സാക്ഷിയായി 5 വയസ്സുകാരൻ

ഒഡിഷയിലെ ദിയോഗഡ് ജില്ലയില്‍മാതാപിതാക്കളുടെ മരണത്തിന് സാക്ഷിയായി ഒരു രാത്രി മുഴുവൻ വിറങ്ങലിച്ച്‌ ഒരു 5 വയസ്സുകാരൻ .ശനിയാഴ്ച റിങ്കിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ദമ്ബതികള്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി.

 

കൊടുംതണുപ്പില്‍ ഭയന്നുവിറച്ച്‌ രാത്രി ചിലവഴിച്ച കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്

ഒഡിഷയിലെ ദിയോഗഡ് ജില്ലയില്‍മാതാപിതാക്കളുടെ മരണത്തിന് സാക്ഷിയായി ഒരു രാത്രി മുഴുവൻ വിറങ്ങലിച്ച്‌ ഒരു 5 വയസ്സുകാരൻ .ശനിയാഴ്ച റിങ്കിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ദമ്ബതികള്‍ തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായി. തുടർന്ന് മോട്ടോർ സൈക്കിള്‍ റോഡരികില്‍ നിർത്തിയ ശേഷം കുട്ടിയുമായി ഇവർ അടുത്തുള്ള കാട്ടിലേക്ക് കയറി. അവിടെ വെച്ച്‌ ഇരുവരും വിഷം കഴിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ കാട്ടില്‍ നിന്നും പുറത്തെത്തിയ കുട്ടി വഴിയാത്രക്കാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തുമ്ബോള്‍ ദുഷ്മന്ത് മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന റിങ്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു.

കൊടുംതണുപ്പില്‍ ഭയന്നുവിറച്ച്‌ രാത്രി ചിലവഴിച്ച കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുന്ധൈഗോള പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.