നാലാമത് രാംനാഥ് ഗോയങ്ക സാഹിത്യ പുരസ്കാരം: കൃതികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ഗ്രൂപ്പ് ഏർപ്പെടുത്തിയ നാലാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഫിക്ഷൻ, നോൺ-ഫിക്ഷൻ, നവാഗത എഴുത്തുകാർ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും.
ന്യൂഡൽഹി: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ഗ്രൂപ്പ് ഏർപ്പെടുത്തിയ നാലാമത് രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഫിക്ഷൻ, നോൺ-ഫിക്ഷൻ, നവാഗത എഴുത്തുകാർ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ഇന്ത്യൻ സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും.
2025 ജൂലൈ മുതൽ 2026 ജൂൺ വരെ പ്രസിദ്ധീകരിച്ച കൃതികളിൽ നിന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ടീമടങ്ങുന്ന ആഭ്യന്തര ജൂറിയാണ് ചുരുക്കപ്പട്ടിക തിരഞ്ഞെടുത്ത്.
പ്രധാന കൃതികൾ
ഫിക്ഷൻ: അമിതാവ് ഘോഷിന്റെ 'ഗോസ്റ്റ് ഐ', രാഹുൽ ഭട്ടാചാര്യയുടെ 'റെയിൽസോങ്', ഗീതാഞ്ജലി ശ്രീയുടെ 'വൺസ് എലിഫന്റ്സ് ലിവ്ഡ് ഹിയർ', അശ്വിൻ സംഘിയുടെ 'അയോദ്ധ്യ അലയൻസ്'.
നോൺ-ഫിക്ഷൻ: അഭിഷേക് ചൗധരിയുടെ 'ബിലീവേഴ്സ് ഡിലമ', രഘു പാലാട്ട്-പുഷ്പ പാലാട്ട് എന്നിവരുടെ 'ഗോഡ്സ് ഓൺ എംപയർ', ഗസാല വഹാബിന്റെ 'ദി ഹിന്ദി ഹാർട്ട്ലാൻഡ്', ഷാൻ കശ്യപിന്റെ 'ഹു ഓൺസ് ദി പാസ്റ്റ്'.
നവാഗത വിഭാഗം: റിയ ചോപ്രയുടെ 'നെവർ ലോഗ്ഡ് ഔട്ട്', മോഹ്സിൻ ഖാന്റെ 'അല്ലാ മിയാസ് വർക്ക്ഷോപ്പ്', പൊന്നു എലിസബത്ത് മാത്യുവിന്റെ 'ദി റെംനന്റ്സ് ഓഫ് റിബല്യൻ', സൗമ്യ അശോകിന്റെ 'ദി ഡിഗ്'.
ശശി തരൂർ എം.പി അധ്യക്ഷനായ വിദഗ്ദ്ധ ജൂറിയാണ് വിജയികളെ നിശ്ചയിക്കുന്നത്. ഡൽഹിയിൽ ചേരുന്ന ജൂറി യോഗത്തിനു ശേഷം, ഡിസംബർ രണ്ടിന് ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും.