പട്ടം പറത്തുന്ന ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 48 കാരൻ മരിച്ചുപട്ടം പറത്തുന്ന ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 48 കാരൻ മരിച്ചു

കർണാടകയിലെ ബിദറില്‍ ബുധനാഴ്ച ദേശീയ പാതയില്‍ മോട്ടോർ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ പട്ടം പറത്തുന്ന ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 48 കാരൻ മരിച്ചു.മകരസംക്രാന്തി ഉത്സവത്തിനായി മകളെ വീട്ടിലേക്ക് കൊണ്ടുവരാൻ പോകുന്നതിനിടെ തലമഡഗി ഗ്രാമത്തിന് സമീപമാണ് മധ്യവയസ്‌കനായ ബൈക്ക് യാത്രികൻ അപകടത്തില്‍പ്പെട്ടത്

 

ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലില്‍ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തില്‍ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു

ബംഗളൂരു : കർണാടകയിലെ ബിദറില്‍ ബുധനാഴ്ച ദേശീയ പാതയില്‍ മോട്ടോർ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ പട്ടം പറത്തുന്ന ചരട് കഴുത്തില്‍ കുരുങ്ങി മുറിഞ്ഞ് 48 കാരൻ മരിച്ചു.മകരസംക്രാന്തി ഉത്സവത്തിനായി മകളെ വീട്ടിലേക്ക് കൊണ്ടുവരാൻ പോകുന്നതിനിടെ തലമഡഗി ഗ്രാമത്തിന് സമീപമാണ് മധ്യവയസ്‌കനായ ബൈക്ക് യാത്രികൻ അപകടത്തില്‍പ്പെട്ടത്. ബംബുള്‍ഗി സ്വദേശി സഞ്ജീവ് കുമാറാണ് മരിച്ചത്.

ലോറി ഡ്രൈവറായ സഞ്ജീവ് കുമാർ ഹോസ്റ്റലില്‍ നിന്ന് മകളെ വിളിക്കാൻ പോവുകയായിരുന്നു. ഈ സമയം റോഡിന് മുകളിലൂടെ പറക്കുകയായിരുന്നു പട്ടത്തിന്റെ ചരട് (ചൈനീസ് മഞ്ച) കഴുത്തില്‍ കുരുങ്ങുകയും സഞ്ജീവ് താഴെ വീഴുകയുമായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജീവിന്റെ കഴുത്ത് ആഴത്തില്‍ മുറിയുകയും ചെയ്തിരുന്നു. 

രക്തത്തില്‍ കുളിച്ച്‌ റോഡില്‍ കിടന്ന സഞ്ജീവ് കുമാറിനെ സഹായിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ സഹായമഭ്യർഥിച്ചിട്ട് പോലും ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ മരിച്ചിരുന്നു 'ദേശീയപാതയില്‍ രാവിലെ 11നാണ് അപകടമുണ്ടായത്. സഞ്ജീവ് കുമാർ എന്ന 48കാരൻ ബൈക്കില്‍ പോകവെ മഞ്ച എന്ന പേരിലറിയപ്പെടുന്ന പട്ടച്ചരട് കഴുത്തറുക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു'- ബിദർ പൊലീസ് സൂപ്രണ്ട് പ്രദീപ് ഗുണ്ഡി പറഞ്ഞു.