അസം മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി സന്ദേശങ്ങളയച്ച 34-കാരന്‍ അറസ്റ്റില്‍

അസം പോലീസ് സിഐഡി സൈബര്‍ പോലീസ് സ്റ്റേഷനില്‍ ജൂലൈ 16-നാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

കാംരൂപ് ജില്ലയിലെ ചാങ്‌സാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ധോപാര്‍തരി സ്വദേശിയായ പങ്കജ് ദാസാണ് പിടിയിലായത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പേരില്‍ വ്യാജ ഇമെയില്‍ ഐഡി ഉണ്ടാക്കി ഔദ്യോഗിക സന്ദേശങ്ങള്‍ അയച്ച 34-കാരനെ അസം പോലീസ് അറസ്റ്റ് ചെയ്തു. കാംരൂപ് ജില്ലയിലെ ചാങ്‌സാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ധോപാര്‍തരി സ്വദേശിയായ പങ്കജ് ദാസാണ് പിടിയിലായത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക മേല്‍വിലാസമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 'cmassamgov.in@gmail.com' എന്ന വ്യാജ ഇമെയില്‍ വിലാസമുണ്ടാക്കി പൊതുജനങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അസം പോലീസ് സിഐഡി സൈബര്‍ പോലീസ് സ്റ്റേഷനില്‍ ജൂലൈ 16-നാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

 ജൂലൈ 18-ന് പ്രതിയുടെ വീട്ടിലെത്തിയാണ് സൈബര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അസം പോലീസ് പിആര്‍ഒ അറിയിച്ചു.