ഭർതൃവീട്ടിൽ 33കാരി മരിച്ച നിലയിൽ, സ്ത്രീധന പീഡനമെന്ന് കുടുംബം

മഹാരാഷ്ട്രിയിൽ പൂണെയിൽ മുപ്പത്തിമൂന്നുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയെ ആണ് മുകുന്ദ് നഗറിലുള്ള ഭർത്താവിന്‍റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

ആറു വർഷം മുമ്പാണ് പായൽ വിവാഹിതയാകുന്നത്.

പൂണെ: മഹാരാഷ്ട്രിയിൽ പൂണെയിൽ മുപ്പത്തിമൂന്നുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയെ ആണ് മുകുന്ദ് നഗറിലുള്ള ഭർത്താവിന്‍റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആറു വർഷം മുമ്പാണ് പായൽ വിവാഹിതയാകുന്നത്.

വളരെ വിപുലമായ രീതിയിലായിരുന്നു പായലിന്റെ വിവാഹം നടത്തിയിരുന്നത്. ഇവർക്ക് നാലു വയസ്സുള്ള മകളുണ്ട്.ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്‍റെ പിതാവിന്‍റെ പേരിലുള്ള കല്യാണ മണ്ഡപം അടിച്ചു തകർത്തു. യുവതിയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇവരെ കണ്ടെത്താനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തുടർസംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.