രാജ്യത്തെ സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പാക്കും ; ബിജെപിയുടേയും പ്രധാനമന്ത്രിയുടേയും ഉറച്ച തീരുമാനമെന്ന് അമിത് ഷാ

നവംബര്‍ 30-ന് പാര്‍ലമെന്റ് സമ്മേളനം വീണ്ടും ചേരുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു വനിതാ സംവരണ നിയമത്തെക്കുറിച്ചുള്ള അമിത് ഷായുടെ ഈ പ്രസ്താവന.

 

വനിതാ സംവരണം നടപ്പാക്കുന്നതിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്നും, കോണ്‍ഗ്രസിനോ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കോ വനിതാ സംവരണം നടപ്പാക്കുന്നത് തടയാന്‍ കഴിയില്ലെന്നും അമിത്ഷാ വ്യക്തമാക്കി

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടന ദിനത്തോടനുബന്ധിച്ചുള്ള പ്രസംഗത്തിലാണ് അമിത്ഷായുടെ പ്രഖ്യാപനം. 

വനിതാ സംവരണം നടപ്പാക്കുന്നതിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്നും, കോണ്‍ഗ്രസിനോ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കോ വനിതാ സംവരണം നടപ്പാക്കുന്നത് തടയാന്‍ കഴിയില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ലോക്സഭയിലും നിയമസഭകളിലും 33% സംവരണം നടപ്പാക്കും. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറച്ച തീരുമാനമാണിതെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി സ്ത്രീകള്‍ക്ക് അര്‍ഹമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

വനിതാ സംവരണം വേഗത്തില്‍ നടപ്പാക്കുന്നതിനായി 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി ലോക്സഭാ സീറ്റുകള്‍ പുനര്‍നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ട് 2026 ഏപ്രിലില്‍ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. നവംബര്‍ 30-ന് പാര്‍ലമെന്റ് സമ്മേളനം വീണ്ടും ചേരുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു വനിതാ സംവരണ നിയമത്തെക്കുറിച്ചുള്ള അമിത് ഷായുടെ ഈ പ്രസ്താവന.