മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ 30കാരിക്ക് ദാരുണാന്ത്യം
മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ 30കാരിക്ക് ദാരുണാന്ത്യം
യുവതിയെ ബൈഹാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Aug 2, 2026, 21:08 IST
സുഗ്നി ബായ് എന്ന യുവതിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
മധ്യപ്രദേശില്‍ കടുവയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കന്‍ഹ ദേശീയോദ്യാനത്തിലെ ഖാപ പരിധിയിലുള്ള പരാപൂര്‍ ബൈഗട്ടോള ഗ്രാമത്തിലാണ് സംഭവം നടന്നത്. സുഗ്നി ബായ് എന്ന യുവതിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു യുവതി. ഇതിനിടെ കടുവ ഇവിടേയ്ക്ക് വരികയും യുവതിയുടെ തലയില്‍ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ കടുവ സ്ത്രീയെ കൊണ്ടുപോയിരുന്നു. ഏകദേശം 300 മീറ്ററോളമാണ് കടുവ യുവതിയെ കൊണ്ടുപോയത്. തുടര്‍ന്ന് കാട്ടില്‍ ഉപേക്ഷിച്ച് പോയി. കടുവയുടെ ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. യുവതിയെ ബൈഹാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.