യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്തു; രണ്ട് പേര് പിടിയില്‍
യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്തു; രണ്ട് പേര് പിടിയില്‍
ഒക്ടോബര്‍ 21-ന് രാവിലെ യുപിയിലെ ഗോപിഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലുള്ള വിവിധ ഗ്രാമങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്
രണ്ടുപേരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഘം ചെയ്തു. ഇതില്‍ രണ്ടുപേരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഒക്ടോബര്‍ 21-ന് രാവിലെ യുപിയിലെ ഗോപിഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലുള്ള വിവിധ ഗ്രാമങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സൈക്കിളില്‍ സ്കൂളിലേക്ക് പോയ 14, 15, 16 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികള്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെയാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലിനൊടുവില്‍, സ്കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ സൈക്കിളുകള്‍ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് യുവാക്കള്‍ക്കൊപ്പം പെണ്‍കുട്ടികളെ കണ്ടതായി വിവരം ലഭിച്ചു. 14 വയസ്സുകാരിയുടെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 22-നും 24-നും ഇടയില്‍ പ്രായമുള്ള രണ്ടുപേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 14ഉം 15-ഉം വയസ്സുള്ള പെണ്‍കുട്ടികളെ കണ്ടെത്തുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ ചുമത്തി.