അസമില്‍ കാമുകന് മുന്നില്‍ വെച്ച് 28കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 10,000 രൂപ തട്ടിയെടുത്തെന്നും പരാതി
സില്‍ച്ചാര്‍ പട്ടണത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ബൈപാസ് റോഡില്‍ കാമുകനൊപ്പം കാറില്‍ പോകുമ്പോള്‍ ഒരു സംഘം പുരുഷന്മാര്‍ മഹീന്ദ്ര ഥാറില്‍ വന്ന് അവരെ ആക്രമിച്ചതായി യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു.
ആക്രമണ സമയത്ത് ഏഴ് പുരുഷന്മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും തുടര്‍ന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാന്‍ നിര്‍ബന്ധിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
അസമില്‍ കാമുകനൊപ്പം വിനോദയാത്ര പോയ 28കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയതായി പരാതി. ആക്രമണ സമയത്ത് ഏഴ് പുരുഷന്മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും തുടര്‍ന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാന്‍ നിര്‍ബന്ധിച്ചതായും എഫ്‌ഐആറില്‍ പറയുന്നു.
സില്‍ച്ചാര്‍ പട്ടണത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ബൈപാസ് റോഡില്‍ കാമുകനൊപ്പം കാറില്‍ പോകുമ്പോള്‍ ഒരു സംഘം പുരുഷന്മാര്‍ മഹീന്ദ്ര ഥാറില്‍ വന്ന് അവരെ ആക്രമിച്ചതായി യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു.
ഫെബ്രുവരി 19 നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 28കാരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ യുവതി രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഞായറാഴ്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സില്‍ച്ചാര്‍ പട്ടണത്തിലെ ആശ്രാം റോഡ് പ്രദേശത്തെ താമസക്കാരായ നിലോത്പാല്‍ ദാസ് (25), സുബോല്‍ ദാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. സില്‍ച്ചാര്‍ സദര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.