അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് പേരിട്ടു; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് പേരിട്ടു; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നലെ നടന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
Aug 8, 2026, 06:19 IST
അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കുന്ന നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി.
അരുണാചല്‍ പ്രദേശിലെ 27 സ്ഥലങ്ങള്‍ക്ക് പേര് നല്‍കി കേന്ദ്ര സര്‍ക്കാര്‍ സര്‍വെ ഓഫ് ഇന്ത്യ ഭൂപടത്തില്‍ രേഖപ്പെടുത്തി. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലങ്ങളാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയതില്‍ ഏറെയും. നിലവില്‍ ചൈനീസ് ഭാഗത്തുള്ള സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശിലെ പ്രദേശങ്ങള്‍ക്ക് ചൈനീസ് പേര് നല്‍കുന്ന നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നലെ നടന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ഇതു വരെ ചൈന അംഗീകരിച്ചിട്ടില്ല.