എല്‍പിജി ഗോഡൗണുകള്‍ക്ക് 24 മണിക്കൂര്‍ സുരക്ഷ; ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരുടെ അവധികള്‍ റദ്ദാക്കി

അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, വിതരണ ഉദ്യോഗസ്ഥര്‍ എന്നിവയ്ക്കടക്കം സുരക്ഷ നല്‍കണം.

 

സംസ്ഥാന സര്‍ക്കാരുകളോട് ലോക്കല്‍ എല്‍പിജി സ്റ്റോക്കുകള്‍ ദിവസേന പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കി. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എല്‍പിജി വിതരണ ശൃംഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് ഈ നീക്കം. അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, വിതരണ ഉദ്യോഗസ്ഥര്‍ എന്നിവയ്ക്കടക്കം സുരക്ഷ നല്‍കണം. നിലവില്‍ രാജ്യതലസ്ഥാനത്തെ എല്‍പിജി വെയര്‍ഹൗസിന് 24മണിക്കൂര്‍ സുരക്ഷ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. അതിനാല്‍ സ്ഥിരമായുള്ള അവധികളെല്ലാം റദ്ദാക്കിയെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ലീവുകള്‍ റദ്ദാക്കിയതിന് പുറമേ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസുകളും ഗോഡൗണുകളും തിരിച്ചറിഞ്ഞ് 24മണിക്കൂര്‍ സുരക്ഷ ഉറപ്പാക്കണമെന്ന കര്‍ശനമായ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളില്‍ കൂടിയുള്ള അനാവശ്യ പ്രചരണങ്ങള്‍ അവസാനിപ്പിക്കാനായി പ്രത്യേക യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരുകളോട് ലോക്കല്‍ എല്‍പിജി സ്റ്റോക്കുകള്‍ ദിവസേന പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.