ഇന്ത‍്യാസഖ‍്യം നടത്തിയ പ്രതിഷേധ റാലിയിൽ പങ്കെടുത്തില്ല: 215 യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സസ്പെൻഷൻ

എസ്ഐആറിലെ (SIR) ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാസഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സസ്പെൻഷൻ. 8 സംസ്ഥാനങ്ങളിൽ നിന്നായി 215 ഭാരവാഹികൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

 

ന്യൂഡൽഹി: എസ്ഐആറിലെ (SIR) ക്രമക്കേടുകൾ ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാസഖ്യം സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് സസ്പെൻഷൻ. 8 സംസ്ഥാനങ്ങളിൽ നിന്നായി 215 ഭാരവാഹികൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

മഹാറാലിയിലെ ജനപങ്കാളിത്തവും ഭാരവാഹികളുടെ സാന്നിധ്യവും കൃത്യമായി നിരീക്ഷിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു. പ്രതിഷേധം നടക്കുന്ന സമയവും അനുബന്ധ വിവരങ്ങളും ഈ ആപ്പ് വഴിയാണ് പങ്കുവെച്ചിരുന്നത്. ഇതിന് പുറമെ ഹാജർ രേഖപ്പെടുത്താനായി ഡൽഹിയിലെ മിന്റോ റോഡിൽ ബാർകോഡ് സ്കാനറുകളും സജ്ജീകരിച്ചിരുന്നു. ആപ്പിലെ നിർദേശങ്ങൾ പാലിക്കാത്തവരും ഹാജരാകാതിരുന്നവരുമാണ് നടപടി നേരിട്ടത്.

സസ്പെൻഡ് ചെയ്തവരിൽ ഏറ്റവും കൂടുതൽ പേർ മധ്യപ്രദേശിൽ നിന്നുള്ള ഭാരവാഹികളാണ് (60 പേർ). പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് സംഘടന മുൻകൂട്ടി നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് കർശന നടപടിയുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോയത്.