റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണുപയോഗിച്ചിരുന്ന 20കാരനായ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
ട്രെയിന്‍ തട്ടിയതിന് പിന്നാലെ മന്‍രാജ് തോമര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
റെയില്‍വേ ട്രാക്കില്‍ ഹെഡ്‌ഫോണ്‍ വെച്ച് ഇരുന്ന 20കാരനായ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കെ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ബിബിഎ വിദ്യാര്‍ത്ഥിയായ മന്‍രാജ് തോമറും സുഹൃത്തും റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്നു. മന്‍രാജിന് എതിര്‍ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മന്‍രാജ് തോമര്‍ മൊബൈലില്‍ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മന്‍രാജ് തോമര്‍ ഹെഡ്ഫോണ്‍ വെച്ച് ഫോണില്‍ എന്തോ സ്‌ക്രോള്‍ ചെയ്യുകയായിരുന്നുവെന്നും അതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
ട്രെയിന്‍ തട്ടിയതിന് പിന്നാലെ മന്‍രാജ് തോമര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മന്‍രാജ് തോമര്‍ മാതാപിതാക്കളുടെ ഏക മകനായിരുന്നു. റീല്‍സ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.