2013-ലെ ലൈംഗികാതിക്രമക്കേസ്: തരുൺ തേജ്പാലിന് സുപ്രീം കോടതിയിൽ തിരിച്ചടി; ശിക്ഷ മരവിപ്പിക്കാനാകില്ല
2013-ലെ ലൈംഗികാതിക്രമക്കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി. തെളിവുകളും ഇമെയിലുകളും മറ്റു സന്ദേശങ്ങളും പരിശോധിച്ചതിൽ നിന്ന് ഇയാളുടെ ശിക്ഷാവിധി മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബലാത്സംഗക്കുറ്റത്തിന് 10 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നത്.
ന്യൂഡൽഹി: 2013-ലെ ലൈംഗികാതിക്രമക്കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച തഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി. തെളിവുകളും ഇമെയിലുകളും മറ്റു സന്ദേശങ്ങളും പരിശോധിച്ചതിൽ നിന്ന് ഇയാളുടെ ശിക്ഷാവിധി മരവിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ബലാത്സംഗക്കുറ്റത്തിന് 10 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെയാണ് തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. 2021-ൽ തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഓഗസ്റ്റ് 6-ന് ഹൈക്കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചത്. തുടർന്ന് ഓഗസ്റ്റ് 20-നാണ് ശിക്ഷാവിധി ചോദ്യം ചെയ്ത് 62-കാരനായ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചത്.
2013-ൽ ഗോവയിൽ തെഹൽക്ക മാസിക സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിനുള്ളിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തേജ്പാലിനെതിരായ കേസ്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഇയാളുടെ വാദം. കേസിൽ തരുൺ തേജ്പാലിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.