ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധമെന്ന് സംശയം; കർണാടകയിൽ 19കാരൻ കസ്റ്റഡിയിൽ
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധം സംശയിച്ച് കർണാടകയിൽ 19 കാരനെ കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിയായ മമതാസ്വുൽ മാലിക്കിനെയാണ് കേന്ദ്ര ഇന്റലിജൻസും ലോക്കൽ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുകത്തിരിക്കുന്നത്. ഇയാളുടെ സോഷ്യൽ മീഡിയ ചാറ്റുകൾ അടക്കം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. പ്രധാനപ്പെട്ട വിവരങ്ങൾ ഇതിലുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
ബെംഗളൂരു: പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുമായി ബന്ധം സംശയിച്ച് കർണാടകയിൽ 19 കാരനെ കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശിയായ മമതാസ്വുൽ മാലിക്കിനെയാണ് കേന്ദ്ര ഇന്റലിജൻസും ലോക്കൽ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുകത്തിരിക്കുന്നത്. ഇയാളുടെ സോഷ്യൽ മീഡിയ ചാറ്റുകൾ അടക്കം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരുകയാണ്. പ്രധാനപ്പെട്ട വിവരങ്ങൾ ഇതിലുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
19കാരനെ ചോദ്യം ചെയ്ത് വരുകയാണെന്നും ഇതുവരെ യാതൊരു പരാതിയും ആരും നൽകിയിട്ടില്ലെന്ന് കൽബുർഗി പൊലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു. മമതാസ്വുൽ മാലിക് സറാഫ് ബസാറിലെ ഒരു ആഭരണക്കടയിൽ സഹോദരനൊപ്പം ജോലി ചെയ്തുവരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സോഷ്യൽ മീഡിയയിലൂടെ ലഷ്കർ ബന്ധമുള്ളവരുമായി മാലിക് ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയുണ്ടാകുക.