പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ സെലക്ഷൻ കിട്ടിയില്ല;  17കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി

 പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ  സെലക്ഷൻ കിട്ടാത്തതിന് 17 കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി. അദിതി മോരേശ്വർ ചൗക്കണ്ടെയാണ് മരിച്ചത്. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം ലഭിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി താരം കഠിന പരിശീലനത്തിലായിരുന്നു.

 

മുംബൈ:  പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ  സെലക്ഷൻ കിട്ടാത്തതിന് 17 കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി. അദിതി മോരേശ്വർ ചൗക്കണ്ടെയാണ് മരിച്ചത്. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ടീമിൽ ഇടം ലഭിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി താരം കഠിന പരിശീലനത്തിലായിരുന്നു.
ടീമിൽ ഇടം കിട്ടാതായതോടെ അദിതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. മരണ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ 'എന്നെ തിരഞ്ഞെടുത്തില്ല' എന്ന് എഴുതിയിരുന്നു.

മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയായ അദിതി, ക്രിക്കറ്റിൽ കരിയർ കെട്ടിപ്പടുക്കുന്നതിനായി അമ്മയോടൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നാഗ്പുരിലെ സർവെ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനം നടത്തിവരികയായിരുന്നു. അദിതിയുടെ സഹോദരനും ക്രിക്കറ്റ് താരമാണ്. ബജാജ് നഗർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.