കൊല്ക്കത്തയില് ദുര്ഗ്ഗാപൂജക്കിടെ വന്ദുരന്തം, 17 പേര് മരണപ്പെട്ടു
വടക്കന് കൊല്ക്കത്തയിലെ ചോര് ഭാഗാനിലാണ് അപകടമുണ്ടായത്.
Oct 18, 2026, 05:27 IST
പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്ത്തനം തുടരുകയാണ്.
കൊല്ക്കത്തയില് ദുര്ഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലില് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേര്ക്ക് പരിക്കേറ്റു. സംഭവത്തില് 17 ഓളം പേര് മരിച്ചതായാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. വടക്കന് കൊല്ക്കത്തയിലെ ചോര് ഭാഗാനിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഥലത്ത് ദുരന്തനിവാരണ സേന എത്തി രക്ഷാപ്രവര്ത്തനം തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. വൈകുന്നേരം ഏഴ് മണിയോടെ മേഖലയില് കനത്ത മഴയും മിന്നലും അനുഭവപ്പെട്ടിരുന്നു. മഴ പെയ്തതോടെ പൂജയ്ക്കെത്തിയവര് ഒന്നിച്ച് പന്തലിലേക്ക് കയറാന് ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്.