തമിഴ്നാട്ടില്‍ പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി

കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുന്‍പോ അല്ലെങ്കില്‍ പ്രസവശേഷം ആറ് മാസത്തിനുള്ളിലോ ഈ 15 ദിവസത്തെ അവധി പ്രയോജനപ്പെടുത്താവുന്നതാണ്.

 

കുട്ടികളുടെ പരിചരണത്തില്‍ പിതാവിന്റെ പങ്കും അനിവാര്യമാണെന്ന് വിലയിരുത്തിയാണ് വിവാഹിതരായ പുരുഷ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തമിഴ്നാട്ടിലെ പുരുഷ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യാഴാഴ്ച ഉത്തരവിട്ടു. മികച്ച രക്ഷാകര്‍തൃത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായാണ് പുരുഷ ജീവനക്കാര്‍ക്ക് ഇത്തരമൊരു അവധി ആനുകൂല്യം അനുവദിക്കുന്നത്. നിലവില്‍ തമിഴ്നാട്ടിലെ വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്.

കുട്ടികളുടെ പരിചരണത്തില്‍ പിതാവിന്റെ പങ്കും അനിവാര്യമാണെന്ന് വിലയിരുത്തിയാണ് വിവാഹിതരായ പുരുഷ ജീവനക്കാര്‍ക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഔദ്യോഗിക പത്രക്കുറിപ്പ് പ്രകാരം, കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുന്‍പോ അല്ലെങ്കില്‍ പ്രസവശേഷം ആറ് മാസത്തിനുള്ളിലോ ഈ 15 ദിവസത്തെ അവധി പ്രയോജനപ്പെടുത്താവുന്നതാണ്. പിതൃത്വ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിവേദനങ്ങള്‍ അനുഭാവപൂര്‍വം പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി.